Thursday, April 25, 2013

നൈരാശ്യം ഇല്ലാത്തവരുടെ മാത്രം നിരാശ(ക്ക)വലകള്‍


ലവന്മാരുള്ളപ്പോ മാത്രം വീട്ടിക്കേറിവരുന്ന ലവളുമാരുടെ കവിതകളും
ലവളുമാരെ ചൊറിയാന്‍ വേണ്ടിമാത്രം ജനിച്ച (ചെലപ്പഴൊക്കെ സെന്‍റിമഴ)ലവന്‍സിന്‍റെ കവിതകളും കൂടി
ഒരു നാലും കൂടിയമുക്കില്‍
ബസ് കാത്തു നില്‍ക്കുകയായിരുന്നു

ഒരു ഈനാംപേച്ചിമഴയും മരപ്പട്ടിക്കാറ്റും
തങ്ങളുടെ പ്രണയത്തിന്‍റെ
കാക്കത്തൊള്ളായിരത്തിമുപ്പത്തിമൂന്നാമത്തെ
വാര്‍ഷികച്ചോര്‍ച്ചയില്‍
പൊരിഞ്ഞവെയിലുകാട്ടി
കോന്ത്രമ്പല്ലിളിച്ചപ്പോള്‍ പരസ്പരം
പ്രണയംചൊറിഞ്ഞ് ,സഭപിരിഞ്ഞ്
തല തോര്‍ത്തുമുണ്ടില്‍ മറച്ച്
എങ്ങോട്ടോ ഒഴുകിയിറങ്ങിപ്പോവുന്നതുകാണുന്നു;
ലവന്‍/ലവള്‍-നിരാഹാര/നിരാശക്കവിതകള്‍
എന്ന് പേരിട്ട പുസ്തകത്തില്‍
തീനിറത്തില്‍ വരച്ച ഒരു ആദിമപ്പുഴ.

നാലും കൂടിയ മുക്ക്
മുങ്ങിമുങ്ങി
മങ്ങിമങ്ങി
വിങ്ങിവിങ്ങിപ്പൊട്ടിച്ചോരുന്നു.

8 comments:

  1. ലിത് പണിയാവൂല്ലോ..

    നൈസായിട്ടൊന്ന് ചൊറിഞ്ഞിട്ട് മുണ്ടാണ്ട് പൂവാം.

    .....ലവളേയ്, നന്നായിട്ടുണ്ടേ..!!

    ReplyDelete
  2. ഹി ഹി .. ഇത് പണിയാവും .. :)

    ReplyDelete
  3. സത്യം...വരട്ട് പ്രണയത്തെക്കുറിച്ചല്ലാതെ ലവന്മാര്ക്കും ലവള്മാര്ക്കും ഒന്നും എഴുതാനറിയില്ല

    ReplyDelete
    Replies
    1. അപ്പൊ പുടി കിട്ടി അല്ലേ...!!!
      മുടുക്കന്‍ .......:)

      Delete
  4. ഓ...ലത്..

    കൊള്ളാം.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ആശംസകള്‍ സൗഗന്ധികപുഷ്പമേ ....:)

      Delete