Sunday, March 3, 2013

ഫറോക്കമ്മായി





അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുടാനൊന്നും
അമ്മായിക്കിതു വരെ നേരം കിട്ടീട്ടില്ല
എന്നാല് അപ്പത്തിനിതു വരെ
മുട്ട് വന്നിട്ടുണ്ടോ ,അതും ഇല്ല !
നാട്ടുകാരുടെ നേരം പോക്കലാണ്
മൂപ്പത്തിക്ക് നേരം പോക്ക് !
അരിക്കും മുളകിനും വില കൂടുമ്പോ പോലും ഇല്ലാത്ത സങ്കടം
മുല്ലപ്പൂവ് കിട്ടാനില്ലാതെയാവുന്നതിലാണ്,അമ്മായിക്ക്
പണ്ടത്തെപ്പോലെ കിളിര്‍ക്കുന്നില്ല മുടി,യെന്നാലും
ഇന്ദുലേഖേം ചന്ദ്രലേഖേം ഒക്കെ സമാധാനം തന്ന്യാണേ!

കടും നിറക്കൂട്ടുകളത്രേ അമ്മായിക്ക് പ്രിയം!!!!!!

ഓലച്ചായ്പ്പില്‍ കണ്ണീര്‍ വിശപ്പിന്‍റെ മേലെ
ഗോപുരം പണിഞ്ഞപ്പോഴായിരുന്നില്ല,
സുലോചന നാട്ടുകാര്‍ക്ക് അമ്മായി ആയത്
താലിപ്പൊന്നില്‍ പഞ്ചാര ചാലിച്ചവനൊരു ദിനം
ഒരു കാണ്ടാമൃഗത്തെയുള്ളിലാക്കി വാതിലടച്ചപ്പഴാണ്
നഖക്ഷതങ്ങളില്‍ക്കിനിഞ്ഞ ചോര മണംപിടിച്ച്
പടിവാതില് കടന്നോര്‍ക്കെല്ലാം പിന്നെയവളൊരു പൂവാകയായി
മഴപെയ്ത വഴികളില്‍ പുതുനാമ്പുകള്‍ കാണുമ്പോഴാണ്
അമ്മായിയുടെ ഹൃദയം പെയ്യാന്‍ തുടങ്ങാറ് ..
കാറ്റ് വലിച്ചിഴച്ചു കൊണ്ട് പോകുന്ന
കരിമേഘക്കീറുപോലെ
ചത്തുമലച്ച ഒരു പാട് ജീവബിന്ദുക്കള്‍
എവിടെ നിന്നെന്നില്ലാതെ അലമുറയിടുന്നുണ്ടെന്നു
തിരിച്ചറിയുന്നത്‌ അപ്പോഴാണ്‌...

6 comments:

  1. കാറ്റ് വലിച്ചിഴച്ചു കൊണ്ട് പോകുന്ന
    കരിമേഘക്കീറുപോലെ
    ചത്തുമലച്ച ഒരു പാട് ജീവബിന്ദുക്കള്‍
    എവിടെ നിന്നെന്നില്ലാതെ അലമുറയിടുന്നുണ്ടെന്നു
    തിരിച്ചറിയുന്നത്‌ അപ്പോഴാണ്‌...

    ReplyDelete
  2. നഖക്ഷതങ്ങളില്‍ക്കിനിഞ്ഞ ചോര മണംപിടിച്ച്
    പടിവാതില് കടന്നോര്‍ക്കെല്ലാം പിന്നെയവളൊരു പൂവാകയായി

    ReplyDelete
  3. ഒരു ജന്മദു:ഖത്തിന്റെ കണ്ണീരുപ്പ് ഈ വരികളില്‍ പുരണ്ടിരിക്കുന്നു.

    ReplyDelete